ഡൽഹിയിൽ നിന്നു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ എഞ്ചിനിൽ പക്ഷി ഇടിച്ചത് ആശങ്കയ്ക്കിടയാക്കി. ഉടൻ തന്നെ വിമാനം ഡൽഹിയിൽ തന്നെ തിരിച്ചിറക്കി. സ്പൈസ് ജെറ്റിൻ്റെ ബി 737 വിമാനത്തിൻ്റെ രണ്ടാമത്തെ എഞ്ചിനിലാണ് പക്ഷി വന്നിടിച്ചത്.
എന്നാൽ വിമാനം എമർജൻസി ലാൻ്റിംഗ് നടത്തിയിട്ടില്ലെന്നും ചെറിയ പ്രശ്നം മാത്രമാണന്നുമാണ് അധികൃതരുടെ വിശദീകരണം. 135 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്നും ലേയിലേക്കു പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.