കേരളത്തിൽ ഇന്നും മഴനാൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി ഏഴു ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റു വീശിയേക്കുമെന്നുമാണ് റിപ്പോർട്ട്.