അത്താഴം തരാത്ത അമ്മ എന്തിനാ !

At Malayalam
1 Min Read

സമയത്ത് അത്താഴം നൽകാതിരുന്ന അമ്മയെ മകൻ കൊന്നു കെട്ടി തൂക്കി. മധ്യ പ്രദേശിലെ ഭോപ്പാലിനു സമീപത്തുള്ള രത്‌ലം എന്ന സ്ഥലത്താണ് സംഭവം. തനിക്കു വിശപ്പുണ്ടന്നും വേഗം അത്താഴം വിളമ്പാനും അമ്മയോട് മകൻ ആവശ്യപ്പെട്ടത്രേ. മറ്റെന്തോ ജോലിയിലായിരുന്ന മാതാവ് അത്താഴം വിളമ്പിയില്ല. അതിൽ പ്രകോപിതനായ മകൻ അമ്മയുമായി വഴക്കുണ്ടാക്കി. വഴക്കു മൂത്തപ്പോൾ പിതാവ് ഇടപെട്ടു. തുടർന്ന് മകൻ വഴക്ക് അവസാനിപ്പിച്ച് പുറത്തേക്കു പോവുകയും ചെയ്തു.

പിതാവ് ഉറക്കമായി എന്നുറപ്പാക്കിയ മകൻ രാത്രിയിൽ തിരിച്ചെത്തി വടിയും ഇഷ്ടികയും ഉപയോഗിച്ച് മാതാവിനെ കൊല്ലുകയായിരുന്നു. പിതാവു തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. കൂടാതെ സംഭവം ആത്മഹത്യയാണെന്ന് വരുത്താനായി വീട്ടുമുറ്റത്തെ മരത്തിൽ മൃതദേഹം കെട്ടി തൂക്കുകയും ചെയ്തു. പിതാവിൻ്റെ പരാതിയെ തുടർന്ന് പൊലിസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും പ്രതിയായ മകനായുള്ള തെരച്ചിൽ ഊർജജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Share This Article
Leave a comment