സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിയോടു കൂടിയ, മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മിന്നൽ, കാറ്റ് തുടങ്ങിയവയ്ക്കും സാധ്യത പ്രവചിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും പെയ്തേക്കും.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറിയേക്കും. തെക്ക് -കിഴക്കൻ അറബിക്കടലിൽ കേരളത്തീരത്തിന് അരികിലായി ഉണ്ടായ ന്യൂനമർദത്തിൻ്റെ സ്വാധീനം കൊണ്ടാണ് കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ സാധ്യത പ്രവചിക്കുന്നത്