ഐ എൽ ഡി എം-ൽ എം ബി എ ഡിസാസ്റ്റർ മാനേജ്മന്റ് കോഴ്സ്

At Malayalam
1 Min Read

റവന്യൂ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് (ILDM) -ൽ 2024-26 അധ്യയനവർഷത്തേക്കുള്ള എം ബി എ (ദുരന്തനിവാരണം) കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് 2024 മെയ് 23 മുതൽ 2024 ജൂലൈ 8 വരെ ildm.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടു കൂടി നടത്തി വരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ എ ഐ സി ടി ഇ അംഗീകൃത എം ബി എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സാണ് ഐ എൽ ഡി എം ലേത്.

ദുരന്തനിവാരണം അന്താരാഷ്ട്ര-ദേശീയ-സംസ്ഥാന തലത്തിൽ സവിശേഷ പ്രാധാന്യമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദുരന്തനിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം ബി എ പ്രോഗ്രാം. ബിസിനസ് മാനേജ്‌മൻ്റ് രംഗത്തെ വിദഗ്ദ്ധരും ഡിസാസ്റ്റർ മാനേജ്‌മന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കൽറ്റികളും ദുരന്ത നിവാരണം കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. അപേക്ഷകർക്ക് 50% മാർക്കിൽ കുറയാത്ത ബിരുദവും കെ – മാറ്റ് / സി – മാറ്റ് / CAT എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- എ ഗീത ഐ എ എസ്, എക്സിക്യൂട്ടീവ് ഡയറകടർ, ഐ എൽ ഡി എം 8547610005- ildm.revenue@gmail.com

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment