കരിപ്പൂരിൽ നിന്ന് മസ്ക്കറ്റ്, റിയാദ്, അബുദബി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഈ മൂന്നു സർവീസുകൾ ഉപേക്ഷിച്ചത്. അതേസമയം വിമാനങ്ങൾ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. പിന്നാലെ കരിപ്പൂരിൽ നിന്ന് അബുദബിയിലേക്കുള്ള വിമാനം പുറപ്പെട്ടതായി വിവരമുണ്ട്. ടേക് ഓഫിന് ബുദ്ധിമുട്ടുണ്ടായതാണ് ഇവിടെ വിമാനങ്ങൾ വൈകാൻ കാരണമായത്.
പ്രതികൂല കാലാവസ്ഥ തുടർന്നാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകാൻ ഇനിയും സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. ശക്തമായ മഴ തുടരുമെന്ന സൂചനയാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വിവിധ ജാഗ്രതാ നിർദേശങ്ങളും ജില്ലകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുമുണ്ട്