നടത്തിപ്പ്, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ആറു തീവണ്ടി സർവീസുകൾ കൂടി നിർത്തുന്നതായി ഇന്ത്യൻ റയിൽവേ അറിയിച്ചു. കേരളത്തിൽ കൂടി സർവീസ് നടത്തുന്ന നാലു പ്രതിവാര വണ്ടികളും ഇതിൽ ഉൾപ്പെടും. ജോലിഭാരം കൂടുതൽ ആണന്നും ജോലി സമയം ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാർ അടുത്ത ആഴ്ച മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താവാം വണ്ടികൾ നിർത്തലാക്കുന്നത് എന്നാണ് വിലയിരുത്തൽ.
മംഗളുരു – കോയമ്പത്തൂർ എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു എക്സ് പ്രസ്, കൊച്ചുവേളി – നിസാമുദീൻ എക്സ് പ്രസ്, നിസാമുദീൻ – കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ – വേളാങ്കണ്ണി എക്സ്പ്രസ്, വേളാങ്കണ്ണി – ചെന്നൈ എക്സ്പ്രസ് എന്നിവയാണ് നിർത്തലാക്കിയ തീവണ്ടികൾ
