കൊച്ചിയിൽ നിന്നും മുംബൈ വഴി ദോഹയ്ക്ക് ആഴ്ചയിൽ നാലു ദിവസം ആകാശ എന്ന പേരിൽ പുതിയ വിമാന സർവീസ് തുടങ്ങി. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന സർവീസ് വൈകീട്ട് 7.40 നാണ് ദോഹയിൽ ഇറങ്ങുന്നത്. രാത്രി 8.40 ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേന്ന് രാവിലെ 11.20 ന് കൊച്ചിയിൽ തിരികെ എത്തും.
വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയവയിലെ സാധ്യതകൾ കണക്കിലെടുത്താണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട 24 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വിമാന സർവീസുകൾ തുടങ്ങിയിരിക്കുന്നത്. ഐ ഒ എസ് ആപിലൂടെയും ട്രാവൽ ഏജൻ്റുമാർ വഴിയും ആകാശ എയർ വെബ് സൈറ്റിലൂടെയും ടിക്കറ്റുകൾ എടുക്കാനാകും.