വിഷു ബമ്പര്‍ നറുക്കെടുപ്പിന് ഇനി ആറു നാള്‍

At Malayalam
1 Min Read

12 കോടിയുടെ വിഷു ബമ്പർ ആരു സ്വന്തമാക്കുമെന്നറിയാൻ ഇനി ആറുനാൾ മാത്രം. 29 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റു വില.

വിപണിയില്‍ ഇറക്കിയ 36 ലക്ഷം ടിക്കറ്റുകളില്‍ 21വൈകുന്നേരം നാലു മണി വരെ മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റിയമ്പത് ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്.

അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5,000, 2 ,000, 1 ,000, 500, 300 രൂപ വീതവും നല്‍കും.

- Advertisement -

വി എ, വി ബി, വി സി, വി ഡി, വി ഇ, വി ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബി ആര്‍ 97-ാം വിഷു ബമ്പര്‍ ടിക്കറ്റ് വില്‍പ്പന.

250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും 29-ന് വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും.

നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭിക്കും.

Share This Article
Leave a comment