ജൂൺ ആദ്യവാരം വരെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാർ തങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ യാത്രകൾ ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിക്കുന്നു. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തു നിന്നു വരുന്ന യാത്രക്കാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ആലുവയിലെ മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ആകെ കുരുങ്ങിയ മട്ടാണ്. അതിനാലാണ് വിമാനത്താവള അധികൃതർ ഇപ്പോൾ ഇത്തരത്തിൽ മുന്നറിയിപ്പു നൽകുന്നത്.
ഗതാഗത നിയന്ത്രണം നടപ്പിലാക്കിയപ്പോൾ കാലടിയിലും പരിസര പ്രദേശങ്ങളിലും വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ചരക്കു വാഹനങ്ങളെല്ലാം നിലവിൽ കാലടി, പെരുമ്പാവൂർ വഴിയാണ് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. നേരത്തേ തന്നെ തിരക്കേറിയ ഈ റോഡിൽ ഗതാഗതം ആകെ സ്തംഭിച്ച മട്ടാണ്. വാഹനങ്ങളുടെ നീണ്ട നിരയാണ് മറ്റൂർ , കാലടി എന്നിവിടങ്ങളിൽ ഇപ്പോൾ കാണാനാവുക.
യാത്രക്കാർ സുരക്ഷിതമായ വഴിയും സമയവും ക്രമീകരിച്ച് കൃത്യസമയത്ത് വിമാനത്താവളത്തിൽ യാത്രയ്ക്കു സജ്ജമായി എത്താനാണ് അധികൃതർ ഇങ്ങനെ ഒരു അറിയിപ്പു നൽകിയത്.