പാറശാല താലൂക്ക് ആശുപത്രിയിലെ സർജറി വാർഡിനു മുകളിലുള്ള ഇലക്ട്രിക് കണക്ഷനുകളിലുണ്ടായ തകരാറ് പരിഹരിക്കുന്നതിനായി സർക്കാർ ലൈസൻസുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ഈ മാസം 24 ന് രാവിലെ 10 മുതൽ ടെണ്ടർ സ്വീകരിക്കും. ടെണ്ടർ ഫോം ഓഫിസിൽ നിന്ന് ലഭിക്കും. ജൂൺ നാല് ഉച്ചക്ക് ഒരു മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫിസിൽ നേരിട്ട് ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.