ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളാണ് വിധി എഴുതുന്നത്.
യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 695 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.ആകെ 8.95 കോടി വോട്ടർമാർ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും.
റായ്ബറേലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, എന്നിങ്ങനെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പിൽ നിരവധി പ്രമുഖ സ്ഥാനാർഥികൾ മത്സരിക്കുന്നു.
