പ്രവർത്തിയ്ക്കാൻ വൈദ്യുതി ആവശ്യമുള്ള ഓക്സിജൻ കോൺസൻട്രേറ്റർ, എയർ ബെഡ്, സക്ഷൻ ഇൻസ്ട്രുമെൻ്റ് തുടങ്ങിയ ജീവൻ രക്ഷാ സാമഗ്രികൾക്ക് കെ എസ് ഇ ബി വൈദ്യുതി പൂർണമായും സൗജന്യമായി നൽകും. ഇത്തരം ഉപകരണങ്ങൾക്ക് പ്രവർത്തിയ്ക്കാൻ ആവശ്യമായ വോൾട്ട്, പ്രവർത്തന സമയം എന്നിവ പ്രദേശത്തെ കെ എസ് ഇ ബി യിലെ അസിസ്റ്റൻ്റ് എൻജിനീയർമാർ തീരുമാനിക്കും.
ആദ്യ ആറു മാസമാണ് സൗജന്യമായി വൈദ്യുതി നൽകുന്നത്. തുടർന്നും രോഗിയ്ക്ക് ഇത്തരം ഉപകരണങ്ങളുടെ സഹായം ആവശ്യമാണെന്നു കണ്ടാൽ സൗജന്യം തുടരും. സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഇതിനായി സമർപ്പിയ്ക്കണം. ഈ ആവശ്യത്തിന് നേരത്തേ ഇരുന്നൂറു രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ് മൂലം നൽകേണ്ടതായിരുന്നു. ഇപ്പോൾ വെറും വെള്ളപേപ്പറിൽ എഴുതി നൽകിയാൽ മതിയെന്നും കെ എസ് ഇ ബി യുടെ അറിയിപ്പിൽ പറയുന്നു