ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു. 54 വയസ്സായിരുന്നു. ഇന്നലെ മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോഴാണ് സംഭവം സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാൻ ആയില്ല.
2010ല് പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.കളഭം സിനിമയുടെ തിരക്കഥാകൃത്തുമാണ്. ചക്കര വാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകളും നിരവധി കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവഴിയും തുന്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.