വർക്കല ക്ലിഫിൽ ഗർത്തങ്ങൾ രൂപപ്പെട്ടു

At Malayalam
1 Min Read

വർക്കല ക്ലിഫിൽ രണ്ടു വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതായി കണ്ടെത്തി . രൂക്ഷമായ മണ്ണൊലിപ്പിനെ തുടർന്നാകാം കുഴികൾ രൂപപ്പെട്ടതെന്നാണ് പ്രാഥമികമായ വിലയിരുത്തൽ . 6.1 കിലോമീറ്റർ ദൈർഘ്യമുണ്ട് ക്ലിഫിന് . രണ്ടു ഗർത്തങ്ങളും മണ്ണിട്ട് അടച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.

ക്ലിഫിന് തകർച്ച സംഭവിക്കുന്നതായിട്ടാണ് ഇതിൽ നിന്നു മനസിലാകുന്നതെന്നാണ് വിദഗ്ധാഭിപ്രായം. അതിശക്തമായ തിരമാല , അനധികൃതവും ആശാസ്ത്രീയവുമായ നിർമാണ പ്രവർത്തനങ്ങൾ , തെറ്റായ മലിന ജല നിർമാർജനം , കടൽക്ഷോഭം എന്നിവയാൽ ക്ലീഫിനു ചുറ്റുമുള്ള പാറക്കെട്ടുകൾക്ക് വിള്ളൽ സംഭവിച്ചതാകാമെന്നും പറയപ്പെടുന്നു . അഞ്ചു ദിവസങ്ങൾക്കു മുമ്പാണ് ക്ലീഫിലെ സർക്കാർ പ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപത്ത് ഗർത്തങ്ങൾ രൂപപ്പെട്ടത് കണ്ടെത്തിയത്.

ജിയോ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ക്ലിഫിനെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട് . ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട് . ക്ലിഫ് സംരക്ഷിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment