വീടിൻ്റെ പൂട്ടുപൊളിച്ച് അകത്തു കയറി തീയിട്ടതിനെ തുടർന്ന് വീട്ടുപകരണങ്ങൾ അടക്കം കത്തിനശിച്ചു. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുടമ . പത്തനംതിട്ട ജില്ലയിലെ വടശേരിക്കടയ്ക്കടുത്തുള്ള പേഴുംപാറ രാജ്കുമാറിൻ്റെ വീടിനാണ് അജ്ഞാതർ തീയിട്ടത്. സംഭവസമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. ആറന്മുളയിലെ ബന്ധുവീട്ടിലായിരുന്നു തങ്ങളെന്ന് രാജ് കുമാർ പറയുന്നു . സംഭവത്തിൽ അടിമുടി ദുരൂഹത ഉള്ളതായി പൊലിസ് സംശയിക്കുന്നു.
പേഴുംപാറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . നേരത്തേ രാജ് കുമാറിൻ്റെ മുറ്റത്തു പാർക്കു ചെയ്തിരുന്ന കാർ കത്തിനശിച്ചിരുന്നു . ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് രാജ്കുമാർ പറഞ്ഞിരുന്നത് . അന്നും ഇയാൾ പരാതി നൽകിയിരുന്നില്ലത്രേ . ഫോറൻസിക് വിദഗ്ധരുടെ സഹായം കൂടി പൊലിസ് തേടിയിട്ടുളളതായി അറിയിച്ചു.
