കെ പി യോഹന്നാൻ മെത്രാപൊലിത്തയുടെ അപ്രതീക്ഷിത ദേഹവിയോഗം വിശ്വാസികളെ ദു:ഖത്തിലാഴ്ത്തി . അമേരിക്കയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കു പറ്റിയ നിലയിലാണ് അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് . അടിയന്തര ശസ്ത്രക്രിയകൾ ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിയ്ക്കാനായില്ല.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ സ്ഥാപകനും അധ്യക്ഷനുമായിരുന്ന അദ്ദേഹത്തിന് 74 വയസുണ്ടായിരുന്നു . അമേരിക്കയിലെ ടെക്സസിലാണ് അദ്ദേഹത്തെ വാഹനം ഇടിച്ചിട്ടത്.