പ്രാദേശിക വിപണി കേന്ദ്രീകരിച്ച് വിതരണം നടത്താനായി തയ്യാറാക്കിയ ഗരം മസാല ഉൾപ്പെടെ 15 ടണിന് പുറത്തുള്ള മസാലപൊടികൾ ഡെൽഹിയിൽ പിടികൂടി. ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്ന ഇലകളും അരിയും , അറക്കപ്പൊടി , ആസിഡുകൾ , ഉപയോഗശൂന്യമായ എണ്ണ എന്നിവ ഉപയോഗിച്ചാണ് മസാല പൊടികൾ നിർമിച്ചിരുന്നത്.
വിവിധ ബ്രാൻഡുകളുടെ പേരുകൾ പതിച്ച കവറുകളിലാക്കി ഡെൽഹിയിലെ കരവാൽ നഗറിലെ വിപണിയിൽ വിതരണം ചെയ്യാൻ തയ്യാറാക്കവേയാണ് പിടി കൂടിയത് . തയ്യാറാക്കിയ രണ്ടു ഫാക്ടറി ഉടമകളേയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഫാക്ടറികളിലെ റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.