ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

At Malayalam
0 Min Read

കൊച്ചി നഗരത്തിൽ ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഹോസ്റ്റലിലെ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്.

യുവതി കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി കാണാത്തതിനെത്തുടര്‍ന്ന് കൂടെയുള്ളവർ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടെത്തിയത്.

Share This Article
Leave a comment