അരളിച്ചെടി ; ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

At Malayalam
1 Min Read

അരളി പൂവിനേക്കാൾ വിഷം ഇലയിൽ

ഹരിപ്പാട് സ്വദേശിയായ പെൺകുട്ടി അരളി പൂവ് കഴിച്ച് മരിക്കാനിടയായ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജ , നിവേദ്യം എന്നിവയ്ക്ക് അരളി പൂവ് ഉപയോഗിക്കുന്നതിൽ ഭക്തർക്കിടയിൽ ആശങ്കയുള്ളതായി റിപ്പോർട്ട് . ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ പൂജാദികർമങ്ങൾക്ക് സ്ഥിരമായി അരളിപൂവ് ഉപയോഗിക്കുന്നുണ്ട്.

ഭക്തരുടേയും ക്ഷേത്ര ജീവനക്കാരുടേയും അഭിപ്രായം പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ അരളിപൂവ് ഉപയോഗിക്കണോ എന്ന കാര്യത്തിൽ ഇന്നു തന്നെ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു . പല ക്ഷേത്രങ്ങളോടനുബന്ധിച്ചും അരളി ചെടി നട്ടു പിടിപ്പിച്ചിട്ടുള്ളതിനെ സംബന്ധിച്ചും തീരുമാനമുണ്ടാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാവേളയിലോ നിവേദ്യത്തിലോ അരളി പൂവോ ഇലയോ ഉപയോഗിക്കാറില്ലന്ന് അധികൃതർ പറയുന്നു.

- Advertisement -

അരളി പൂവിനേക്കാൾ വിഷം അരളിയുടെ ഇലകളിലുണ്ടന്ന് സസ്യശാസ്ത്രജ്‌ഞയായ ഡോ. ടി ആർ ജയകുമാരി പറയുന്നു . അരളിയുടെ ഒരു പൂവോ ഇലയുടെ അല്പഭാഗമോ കഴിച്ചാൽ ജീവഹാനി സാധ്യത ഇല്ലെന്നും അവർ പറഞ്ഞു . എന്നാൽ വയറിളക്കം , ഛർദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ് . അരളിയുടെ ഇലകൾ വളർത്തു മൃഗങ്ങൾ കഴിച്ചാൽ മരണം സംഭവിച്ചേക്കാം . അരളി ചെടിയുടെ ചുവട്ടിൽ നിന്ന ചീര കഴിച്ചവർക്ക് വയറിളക്കവും ഛർദിയും ഉണ്ടായതായി റിപ്പോർട്ടുണ്ടന്നും ഡോ. ടി ആർ ജയകുമാരി പറഞ്ഞു.

Share This Article
Leave a comment