യു എ ഇ ൽ വീണ്ടും കനത്ത മഴ

At Malayalam
0 Min Read

യു എ ഇ യിൽ കനത്ത മഴയും മിന്നലുമുള്ളതായി റിപ്പോർട്ട് . പുലർച്ചെ മുതൽ അബുദബി , ദുബായ് എമിറേറ്റുകളിൽ ശക്തമായ മഴ പെയ്യുന്നതായാണ് വിവരം.ദുബായിൽ ഇറങ്ങേണ്ടുന്ന പത്തോളം വിമാനങ്ങൾ മഴയുടെ പശ്ചാത്തലത്തിൽ വഴി തിരിച്ചു വിട്ടുവെന്ന് അധികൃതർ പറയുന്നു . ദുബായിൽ നിന്നു യാത്ര തുടങ്ങേണ്ടുന്ന വിമാനങ്ങളും റദ്ദു ചെയ്തിട്ടുണ്ട് . ഈ മാസം മൂന്നാം തീയതി വരെ മഴയും മിന്നലും മോശം കാലാവസ്ഥയുമായിരിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് . രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും മിന്നലുമുണ്ട് . പല സ്ഥലങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായും റിപ്പോർട്ടുണ്ട്.

TAGGED:
Share This Article
Leave a comment