ചൂടു തന്നെ ചൂട് , ജാഗ്രത നിർബന്ധമാണേ

At Malayalam
1 Min Read

പതിനാലു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗ സാധ്യതയുമുള്ളതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം . സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്നത് . 40 ഡിഗ്രി സെൽഷ്യസ് ആയതുകൊണ്ടു തന്നെ ഉഷ്ണ തരംഗ സാധ്യത വളരെ കൂടുതലാണ്.

കൊല്ലം , തൃശൂർ 39 ,കണ്ണൂർ , കോഴിക്കോട് 38 , കാസർഗോഡ് , മലപ്പുറം , കോട്ടയം , ആലപ്പുഴ, പത്തനംതിട്ട 37 എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തി കാണുന്നത്.

അതിനിടെ സൂര്യാഘാതമേറ്റ് ഒരാൾ കൂടി മലപ്പുറത്ത് മരിക്കാനിടയായി . പുറത്ത് ജോലിയിൽ ഏർപ്പെട്ടിരുന്ന 64 കാരനാണ് കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ചത്

Share This Article
Leave a comment