ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; വാച്ചർക്ക് ദാരുണാന്ത്യം

At Malayalam
0 Min Read

കൊല്ലം കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചർ ഇടിമിന്നലേറ്റ് മരിച്ചു. പത്തനംതിട്ട സ്വദേശി തുളസീധരൻ പിള്ള (63) ആണ് മരിച്ചത്. അടുത്ത കടയിൽ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലടിക്കുകയായിരുന്നു.ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

TAGGED:
Share This Article
Leave a comment