പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്.ഇന്ന് പാലക്കാട് 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് ഉഷ്ണതരംഗം. സൂര്യാഘാതവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
