തെളിവുകൾ കോടതിയിൽ സമർപ്പിച്ചാൽ ജെസ്ന കേസ് അന്വേഷിക്കാമെന്ന് സി ബി ഐ

At Malayalam
1 Min Read

ജെസ്ന കേസിൽ , ജെസ്നയുടെ പിതാവ് പറയുന്ന കാര്യങ്ങൾ എഴുതി മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സി ബി ഐ . ഇപ്രകാരം തെളിവുകൾ നൽകാൻ ജെസ്നയുടെ പിതാവിനോട് കോടതി നിർദേശിക്കുകയും ചെയ്യ്തു . ഇക്കാര്യത്തിൽ അപൂർണമായ റിപ്പോർട്ടാണ് സി ബി ഐ നൽകിയതെന്നും റിപ്പോർട്ട് തള്ളണമെന്നും ജെസ്നയുടെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ജെസ്ന ഒരു സുഹൃത്തുമൊത്ത് വ്യാഴാഴ്ച രഹസ്യമായി പ്രാർത്ഥനക്കു പോകാറുണ്ടായിരുന്നുവെന്നും ജെസ്നയെ കാണാതായതിനു ശേഷം വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രം കിട്ടിയിരുന്നുവെന്നും പിതാവ് കോടതിയിൽ പറഞ്ഞു . ഇതൊന്നും സി ബി ഐ അന്വേഷിച്ചില്ലന്നുo കോടതിയിൽ അദ്ദേഹം ആരോപിച്ചു . എന്നാൽ വിശദമായ അന്വേഷണമാണ് തങ്ങൾ നടത്തിയതെന്നും കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കട്ടേയെന്നും സി ബി ഐ നിലപാടെടുത്തു. കേസ് ഇനി അടുത്ത മാസം മൂന്നിന് പരിഗണിക്കും.

Share This Article
Leave a comment