കൃഷ്ണകുമാറിൻ്റെ കണ്ണിൽ പരിക്കേൽപ്പിച്ച ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

At Malayalam
0 Min Read

കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥിയും ചലച്ചിത്ര നടനുമായ കൃഷ്ണകുമാറിൻ്റെ കണ്ണിൽ പ്രചാരണത്തിനിടെ പരിക്കേറ്റ സംഭവത്തിൽ ബി ജെ പി പ്രവർത്തകനായ മുളവന സ്വദേശി സനലിനെ പൊലിസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു . സ്വീകരണത്തിനിടയിൽ കയ്യിലിരുന്ന താക്കോൽ അബദ്ധത്തിൽ സ്ഥാനാർത്ഥിയുടെ കണ്ണിൽ കൊണ്ടതാണെന്ന് സനൽ പൊലിസിന് മൊഴി നൽകി.

കുണ്ടറയ്ക്കടുത്ത് മുളവനയിൽ നടന്ന സ്വീകരണത്തിനിടയിലാണ് കൂർത്ത വസ്തു കൊണ്ട് കൃഷ്ണകുമാറിൻ്റെ കണ്ണിനു പരിക്കു പറ്റിയത് . സി പി എമ്മിനെതിരെ സംസാരിക്കുമ്പോൾ മന:പൂർവം ആക്രമിച്ചതെന്നാണ് കൃഷ്ണകുമാർ നേരത്തേ ആരോപിച്ചിരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment