മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു . തിരൂരങ്ങാടി പി എസ് എം ഒ കൊളജിലെ റിട്ടേർഡ് പ്രൊഫസർ ആയിരുന്നു. കൊളജ് അധ്യാപകരുടെ സംഘടനയായ എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ്, സി പി ഐ (എം) തിരുങ്ങാടി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . ഖബറടക്കം വൈകുന്നേരം അഞ്ചിന് കക്കാട് ജുമാ മസ്ജിദിൽ നടക്കും.