പാരിസ് ഒളിമ്പിക്സിൽ ലോംഗ് ജംപിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന എം ശ്രീശങ്കർ പരിക്കേറ്റതിനെ തുടർന്ന് പിന്മാറി . പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടയിലാണ് പരിക്കു പറ്റി മുംബൈയിലേക്ക് സർജറിക്കായി പോകേണ്ടി വരുന്നത് . ഡയമണ്ട് ലീഗിൽ മത്സരിക്കാനായി ചൈനയിലേക്കു പോകാനിരിക്കെയാണ് പരിക്കു പറ്റിയിരിക്കുന്നത് . ദോഹയിലെ ഡയമണ്ട് ലീഗും ഇതോടെ ശ്രീശങ്കറിന് നഷ്ടമാകും.മലയാളിയായ ശ്രീ ശങ്കർ ലോക റാങ്കിങ്ങിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് . ഒളിമ്പിക്സ് യോഗ്യത ആദ്യം നേടിയ ട്രാക് ആൻ്റ് ഫീൽഡ് താരവും ഇദ്ദേഹമായിരുന്നു. പാരിസ് ഒളിമ്പിക്സിന് ഇനി കേവലം 90 ദിവസങ്ങളാണ് അവശേഷിക്കുന്നത്.