കളിയാട്ടം , കർമയോഗി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബൽറാം മട്ടന്നൂർ അന്തരിച്ചു . 62 വയസായിരുന്നു . സുരേഷ് ഗോപിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത കളിയാട്ടം , പ്രസിദ്ധ ഷേക്സ്പിയർ നാടകമായ ഒഥല്ലോയുടെ വിഷയം ഉൾക്കൊണ്ട് തെയ്യത്തിൻ്റെ പശ്ചാത്തലത്തിൽ ജയരാജിനു വേണ്ടി തിരക്കഥയൊരുക്കിയതിലൂടെയാണ് ബൽറാം ശ്രദ്ധിക്കപ്പെടുന്നത്.
വി കെ പ്രകാശ് ഒരുക്കിയ കർമയോഗി എന്ന ചിത്രം മറ്റൊരു ഷേക്സ്പിയർ നാടകമായ ഹാംലറ്റിൻ്റെ ഇതിവൃത്തം കടം കൊണ്ടതായിരുന്നു . സംവിധായകൻ ദീപേഷിനുവേണ്ടി അക്വേറിയം എന്ന ചിത്രത്തിനും 2021 ൽ തിരക്കഥ ഒരുക്കിയിരുന്നു . ഗ്രാമം എന്ന പേരിൽ ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.