ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളിയതായി റിപ്പോർട്ട് . യു എൻ പോപ്പുലേഷൻ ഫണ്ട് അഥവാ യു എൻ എഫ് പി എ റിപ്പോർട്ട് പ്രകാരം ഇപ്പോൾ ഇന്ത്യൻ ജനസംഖ്യ 144.17 കോടിയാണ് . 142.5 കോടിയാണ് ചൈനയിലെ ജനസംഖ്യ എന്നും റിപ്പോർട്ടിൽ പറയുന്നു . 2011 ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് എടുത്തത് .
അന്നത് 121 കോടിയായിരുന്നു.ശ്രദ്ധേയമായ മറ്റൊരു കാര്യം ഇപ്പോഴത്തെ ഇന്ത്യൻ ജനസംഖ്യയിലെ 24 ശതമാനവും 14 വയസിൽ താഴെയുള്ള വരാണന്നുള്ളതാണ് . 10 നും 19 വയസിനുമിടക്ക് 17 ശതമാനം , 10 നും 24 നും ഇടക്ക് പ്രായമുള്ളവർ 26 ശതമാനം , 15 നും 64 നും ഇടയിൽ പ്രായമുള്ളവർ68 ശതമാനം , 65 ന് മുകളിൽ പ്രായമുള്ളവർ ഏഴുശതമാനം എന്നിങ്ങനെയാണ് പ്രായം തിരിച്ചുള്ള ജനസംഖ്യാ കണക്ക്.
71 വയസാണ് ഇന്ത്യയിലെ പുരുഷൻമാരുടെ ശരാശരി ആയുർദൈർഘ്യം . 74 ആണ് സ്ത്രീകളുടെ ആയുർദൈർഘ്യം . 77 കൊല്ലം കഴിയുമ്പോൾ ഇന്ത്യയിൽ നിലവിലുള്ള ജനസംഖ്യയുടെ ഇരട്ടിയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.