മൈസൂരുവിൽ വാഹനാപകടം , മലയാളി വിദ്യാർഥിനിയും സുഹൃത്തും മറ്റൊരാളും മരിച്ചു

At Malayalam
1 Min Read

മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു . ഇരുചക്ര വാഹന യാത്രക്കാരായ തൃശൂർ ജില്ലയിലെ കണ്ടശാംകടവ് കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (22) , ശിവാനിയുടെ സുഹൃത്ത് ഉല്ലാസ് (24) എന്നിവരും മറ്റൊരു യാത്രക്കാരനുമാണ് മരിച്ചത്.

അമിത വേഗത്തിലായിരുന്ന കാർ മറ്റൊരാൾ യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം ശിവാനിയും സുഹൃത്തും യാത്ര ചെയ്തിരുന്ന ടൂ വീലറിൽ ഇടിക്കുകയുമായിരുന്നു . ഉല്ലാസ് അപകടസ്ഥലത്തു വച്ചും ശിവാനി ആശുപത്രിയിലുമാണ് മരിച്ചത്.
കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു . ഇയാൾ മദ്യപിച്ചിരുന്നതായി പൊലിസ് പറഞ്ഞു . മൈസൂരുവിലെ അമൃത കോളജിലെ ബി സി എ വിദ്യാർഥിനിയാണ് മരിച്ച ശിവാനി.

Share This Article
Leave a comment