എം സി റോഡിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു . ഇതിനെ തുടർന്ന് ഇതു വഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തു . എം സി റോഡിലെ പനവേലിയിലാണ് പുലർച്ചെ അഞ്ചു മണിക്ക് അപകടമുണ്ടായത് . ഡ്രൈവർ ഉറങ്ങിയതാവാം കാരണമെന്ന് പൊലിസ് പറയുന്നു.അപകടത്തെ തുടർന്നുള്ള ഇന്ധന ചോർച്ച ഒഴിവായിട്ടുണ്ട് . പരിക്കു പറ്റിയ ലോറി ഡ്രൈവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.