അർധ സഹോദരനെതിരെ കേസു കൊടുത്ത് ഹാർദിക് പാണ്ഡ്യ

At Malayalam
1 Min Read

തൻ്റെ അർധ സഹോദരൻ വൈഭവ് പാണ്ഡ്യക്കെതിരെ സാമ്പത്തിക വഞ്ചനാകുറ്റത്തിന് കേസു കൊടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്യമായ ഹാർദിക് പാണ്ഡ്യ . പരാതിയെ തുടർന്ന് മുംബൈ പൊലിസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ അറസ്റ്റു ചെയ്തു . ഹാർദിക് , സഹോദരൻ ക്രുണാൽ എന്നിവർക്കു കൂടി പങ്കാളിത്തമുള്ള സ്ഥാപനത്തിൽ നിന്ന് തങ്ങളറിയാതെ അർധ സഹോദരൻ വൈഭവ് 4.3 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസിനാധാരം.

പാണ്ഡ്യ സഹോദരൻമാരും വൈഭവും ചേർന്ന് തുടങ്ങിയ സ്ഥാപനത്തിൻ്റെ 40 ശതമാനം വീതം ലാഭവിഹിതം തങ്ങൾക്കും 20 ശതമാനം വൈഭവിനും എന്നതായിരുന്നുവെത്രേ കരാർ . എന്നാൽ 2021ൽ തുടങ്ങിയ സ്ഥാപനത്തിൻ്റെ ലാഭം പങ്കു വച്ചു നൽകാതെ വൈഭവ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Share This Article
Leave a comment