പാർട്ടിയിൽ ഇപ്പോൾ അഴിമതി മാത്രമാണന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയുമായ രാജ്കുമാർ ആനന്ദ് രാജിവച്ചു. അഴിമതിക്കെതിരെ ഉറച്ച നിലപാടെടുക്കുമെന്ന പാർട്ടിയുടെ സന്ദേശം കണ്ടാണ് പാർട്ടിയിൽ താൻ അംഗത്വമെടുത്തത് . പക്ഷേ , അഴിമതിയുടെ പടു ഗർത്തത്തിലാണ് ആ പാർട്ടി ഇന്നു പെട്ടിരിക്കുന്നതെന്നും മന്ത്രിസ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു കൊണ്ട് രാജ് കുമാർ പറയുന്നു . ഡെൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ ഡി രാജ്കുമാർ ആനന്ദിൻ്റെ വീട്ടിലും പരിശോധന നടത്തിയതിനു തൊട്ടു പിന്നാലെയാണ് രാജി.