കേരളത്തില്‍ ഇന്ന് ചെറിയ പെരുനാള്‍. ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുനാള്‍ ആഘോഷിക്കുന്നത്. പെരുനാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു.
തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മൈലാഞ്ചി മൊഞ്ചും അത്തറിന്റെ ഗന്ധവും പുത്തന്‍ പുടവകളുമായി വിശ്വാസികള്‍ പെരുനാള്‍ നിറവിലാണ്. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി പ്രിയപ്പെട്ടവരെ സല്‍ക്കരിക്കുന്നതിന്റെയും സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും നാള്‍ കൂടിയാണിത്.
ഒമാനൊഴികെ യുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുനാൾ. അതേസമയം ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്
