അന്തിമ സ്ഥാനാർഥി പട്ടികയായി ; മത്സരിക്കാൻ  194 പേർ

At Malayalam
1 Min Read

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടികയായി . സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്‌സരിക്കുന്നത് . ഇന്ന് മൂന്നു മണി വരെയായിരുന്നു പിൻവലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്ത് 10 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു.


കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14) . ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5) . കോഴിക്കോട് 13 ഉം , കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ് . പുരുഷന്മാർ 169 . ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ് . 4 പേർ .തിരുവനന്തപുരം , മാവേലിക്കര , ഇടുക്കി , ചാലക്കുടി , തൃശൂർ , പാലക്കാട് , മലപ്പുറം , വയനാട് , വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത് . അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായതോടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങളും അനുവദിച്ചു . 


ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം ചുവടെ :
തിരുവനന്തപുരം 12 (പിൻവലിച്ചത് 1) , ആറ്റിങ്ങൽ 7(0) , കൊല്ലം 12 (0), പത്തനംതിട്ട 8(0), മാവേലിക്കര 9(1) , ആലപ്പുഴ 11(0) , കോട്ടയം 14 (0), ഇടുക്കി 7(1) , എറണാകുളം 10 (0), ചാലക്കുടി 11(1) , തൃശൂർ 9(1), ആലത്തൂർ 5(0), പാലക്കാട് 10(1) , പൊന്നാനി 8(0) , മലപ്പുറം 8 (2) , വയനാട് 9(1), കോഴിക്കോട് 13(0) , വടകര 10(1) , കണ്ണൂർ 12 (0) , കാസർകോട് 9 (0) .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment