ഓർമയിലെ ഇന്ന് : ഏപ്രിൽ -08 : ബങ്കിം ചന്ദ്ര ചാറ്റർജി

At Malayalam
2 Min Read
130th death anniversary of Bankim Chandra Chattopadhyay

വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ 130-ാം ചരമ വാര്‍ഷികമാണിന്ന്

ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ രചയിതാവാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി . കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ കംടാല്‍പാടയില്‍ 1838 ജൂണ്‍ 27-ന് ജനിച്ചു . ചന്ദ്ര ചതോപാഥ്യായയുടേയും ദുര്‍ബാദേവിയുടേയും മൂന്നുമക്കളില്‍ ഏറ്റവും ഇളയ ആളായാണ് ബങ്കിം ചന്ദ്ര ജനിച്ചത് . പിതാവ് യാദവ് ചന്ദ്ര ഒരു ഡെപ്യൂട്ടി കളക്ടറായിരുന്നു . യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ് അഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു . മൊഹ്‌സിന്‍ കോളേജിലും കല്‍ക്കട്ടയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജിലുമായിരുന്നു ഉപരിപഠനം . 1857 ല്‍ ബിരുദം പൂര്‍ത്തിയാക്കി . കല്‍ക്കട്ടാ സര്‍വ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളില്‍ ഒരാളായ ബങ്കിം ചന്ദ്ര , ഭാരത ചരിത്രത്തിലെ ആദ്യ ബി എ ബാച്ചിലുള്‍പ്പെട്ട് ബിരുദം നേടി ഡെപ്യൂട്ടി കളക്ടറായും ജോലി ചെയ്തു . പാശ്ചാത്യ ചിന്തയുടെ മായികലോകത്തില്‍ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം ആരംഭിച്ച പത്രമായിരുന്നു ബംഗദര്‍ശന്‍ . രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥന്‍മാരുടെ സാന്നിധ്യംകൊണ്ട് ‘ബംഗദര്‍ശന്‍’ വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു . നിരവധി നോവലുകളും കവിതകളും രചിച്ചിട്ടുള്ള ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം ആണ് ഏറ്റവും പ്രശസ്തമായ കൃതി . 18-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി , ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടര്‍ന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റര്‍ജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാര്‍ക്ക് പ്രചോദനമാവുകയായിരുന്നു . മഹാത്മാഗാന്ധി , സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ക്കെല്ലാം ഒരേപോലെ സ്വീകാര്യവും ഹൃദയാഭിലാഷത്തിന്റെ ബഹിര്‍സ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം . ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായ വന്ദേമാതരം പിന്നീട് . ഭാരതത്തിന്റെ ദേശീയ ഗീതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച , വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും പ്രബുദ്ധവുമാക്കിതീര്‍ത്ത ആ ധീരദേശാഭിമാനി 1894 ഏപ്രില്‍ 8ന്അന്തരിച്ചു

Share This Article
Leave a comment