പണം തരുന്നവനെ അന്നദാതാവായി കാണണം, ബ്രീത്ത് അനലൈസർ നിർബന്ധം : കെ എസ് ആർ റ്റി സി പുതിയ വഴിയിൽ

At Malayalam
1 Min Read

വണ്ടിയിൽ പണം തന്ന് യാത്ര ചെയ്യുന്നവർ തങ്ങളുടെ അന്നഭാതക്കളാണന്ന ബോധ്യത്തിലൂന്നി ജോലി ചെയ്യണമെന്ന നിർദേശവുമായി കെ എസ് ആർ ടി സി ഉത്തരവിറക്കി . പലപ്പോഴും ഡ്രൈവർമാർ മദ്യപിച്ചിട്ടാണ് വണ്ടിയോടിക്കുന്നതെന്ന പരാതി ഉയർന്നതിനാൽ ഡ്യൂട്ടിക്ക് കയറുന്നതിനു തൊട്ടു മുന്നേ ബ്രീത്ത് അനലൈസർ പരിശോധനയും നിർബന്ധമാക്കി.

ബസിൽ ഇരിയ്ക്കാൻ സീറ്റൊഴിവുണ്ടെങ്കിൽ യാത്രക്കാർ കൈ കാണിച്ചാൽ എവിടെയാണങ്കിലും അവരെ കയറ്റണം . രാത്രി എട്ടു മുതൽ പുലർച്ചെ ആറു വരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തി ആളിറക്കണം , സ്ത്രീകളാണെങ്കിൽ ഇക്കാര്യത്തിൽ മുന്തിയ പരിഗണന നൽകണം . മിന്നൽ ബസ് സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കയറാനും ഇറങ്ങാനും പരസഹായം ആവശ്യമുള്ളവരെ ഉറപ്പായും ജീവനക്കാർ സഹായിക്കണം . ബസിലെ യാത്രക്കാരുടേയും നിരത്തിലെ മറ്റു യാത്രക്കാരുടേയും സുരക്ഷക്കു കൂടി പരിഗണന നൽകണം . ഇത്തരത്തിൽ മനുഷ്യത്വപരമായ നിർദേശങ്ങളാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

Share This Article
Leave a comment