സംസ്ഥാനത്ത് 12 ജില്ലകളിൽ തിങ്കളാഴ്ചവരെ കഠിനമായ ചൂടുണ്ടാകും . മഞ്ഞ ജാഗ്രതാ നിർദേശവുമുണ്ടിവിടെ . ഈർപ്പത്തിൻ്റെ സാന്നിധ്യവും കടുത്ത ചൂടും മൂലം അസ്വസ്ഥതയുണ്ടാക്കുന്ന അന്തരീക്ഷമായിരിക്കും .
കൊല്ലത്തും പാലക്കാട്ടും 39 ഡിഗ്രി ചൂടുണ്ടാകും . കോഴിക്കോട് , തൃശൂർ എന്നിവിടങ്ങളിൽ 38 ഉം തിരുവനന്തപുരം അടക്കം അഞ്ചു ജില്ലകളിൽ 36 ഡിഗ്രി വരെ ചൂടുണ്ടാകുമെന്നാണ് വിലയിരുത്തൽ . കള്ളക്കടൽ പ്രതിഭാസം കേരള തീരങ്ങളിൽ ഇന്നുമുണ്ടാകുമെന്നും അറിയിപ്പുണ്ട്