നെയ്യാറ്റിൻകരയിൽ സ്കൂൾ കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പഠന സാമഗ്രികൾ മോഷ്ടിച്ചു . ഊരുട്ടുകാല ഗവൺമെന്റ് എം.ടി. എച്ച്.എസിലാണ് മോഷണം നടന്നത്. സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്നാണ് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചത്.
നെയ്യാറ്റിൻകര പോലീസ് സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
