ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കാൻ കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടനോട് കോടതി . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കുഴൽനാടൻ നൽകിയിരുന്ന മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി കോടതി പരിഗണിച്ചപ്പോൾ നിലപാടു മാറ്റിയതിനാണ് കോടതി ഇത്തരത്തിൽ പറഞ്ഞത് . ഹർജി പരിഗണിക്കവേ വിജിലൻസ് അന്വേഷണം ആവശ്യമില്ലന്നും കോടതി നേരിട്ടന്വേഷിച്ചാൽ മതിയെന്നുമുള്ള നിലപാടുമാറ്റം കുഴൽനാടൻ്റെ ഭാഗത്തു നിന്നുണ്ടായതാണ് കോടതിയെ ചൊടിപ്പിച്ചത് .
കുഴൽ നാടൻ്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണന്ന് ഇതോടെ ഉറപ്പായന്നും തള്ളണമെന്നും വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയോട് അഭ്യർത്ഥിച്ചു . പിന്നാലെ കേസ് ഏപ്രിൽ 12 ലേയ്ക്ക് മാറ്റുകയും ചെയ്തു.
