എന്തറിയാനും ഗൂഗിളിൽ തിരയുന്ന സ്വഭാവം നമുക്കുണ്ട്. പക്ഷേ , അത് ദോഷമായി മാറുമെന്ന് കേരള പൊലീസ് മുന്നറിയിപ്പു നൽകുന്നു . പ്രത്യേകിച്ച് ഏതെങ്കിലും ഉല്പന്നത്തിൻ്റെയോ സ്ഥാപനത്തിൻ്റെയോ കസ്റ്റമർ കെയർ നമ്പർ ഒരു കാരണവശാലും ഗൂഗിളിൽ തപ്പരുത് . പകരം സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ ബ്രൗസ് ചെയ്ത് അവരുടെ സൈറ്റിൽ നിന്നും നമ്പർ കണ്ടെത്തുന്നതാണ് സുരക്ഷിതമെന്നും പൊലിസ് പറയുന്നു .
റയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ഗൂഗിളിൽ നിന്നെടുത്ത നമ്പറിൽ വിളിച്ച് പണം നഷ്ടമായ കേസ് മുൻ നിർത്തിയാണ് പൊലിസിൻ്റെ അറിയിപ്പ് . അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട് . ഗൂഗിളിൽ നിന്നു കിട്ടിയ സൈറ്റിൻ്റെ ഐ ഡി യിൽ ക്ലിക്ക് ചെയ്താലും കുഴപ്പത്തിലായേക്കാം . ഇക്കാര്യത്തിൽ ഉയർന്ന ജാഗ്രത പുലർത്തണമെന്നാണ് പൊലിസ് മുന്നറിയിപ്പു നൽകുന്നത് .
