പക്ഷാഘാതം ഉടന്‍ തിരിച്ചറിയാം

At Malayalam
1 Min Read

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, പൂര്‍ണമായും തടസ്സപ്പെടുകയോ അല്ലെങ്കില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത്. സ്‌ട്രോക്ക് ഉണ്ടായാല് അതു സ്‌ട്രോക്ക് തന്നെയാണോ എന്നു തിരിച്ചറിയുക ഏറെ പ്രധാനമാണ്. കാരണം ലക്ഷണങ്ങള്‍ കണ്ട് ആദ്യ മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ആവശ്യമായ ചികിത്സ തേടിയാല് ഈ അവസ്ഥയില് നിന്നും പൂര്ണമായും രക്ഷപ്പെടാനാകും.

ഒരാള്ക്ക് അസ്വസ്ഥതയുണ്ടായാല് അതു സ്‌ട്രോക്ക് ആണോ എന്ന് ഉറപ്പിയ്ക്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്നു ലക്ഷണങ്ങള്‍ മനസിലാക്കാം.

ഒന്നാമത്തേത് ലക്ഷണങ്ങള്‍ ഉണ്ടായ ആളോട് ചിരിയ്ക്കാന് പറയുക.ചിരിയ്ക്കുമ്പോള് വായ കോടുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.ചുണ്ടോ വായയോ കോടുന്നുവെങ്കില് ഇതിനു കാരണം സ്‌ട്രോക്ക് വന്നതാകാം. അടുത്തതായി ഇവരോട് ഒന്നു മുതല് പത്തുവരെ തുടര്ച്ചയായി എണ്ണുവാന് ആവശ്യപ്പെടുക എന്നതാണ്.ഇതിനു സാധിയ്ക്കുന്നുവെങ്കില് അത് സ്‌ട്രോക്കാവില്ല. അതേ സമയം എണ്ണുമ്പോള് വാക്കുകള് കൃത്യമല്ലെങ്കില്, കുഴഞ്ഞു പോകുന്നുവെങ്കില് സ്‌ട്രോക്കിന്റെ ലക്ഷണമായി കണക്കാക്കാം.

മൂന്നാമതായി അവരോട് ഇരു കൈകളും ഉയര്ത്താന് ആവശ്യപ്പെടുക. ഇതിന് സാധിയ്ക്കുന്നുവെങ്കില് കുഴപ്പമില്ല. എന്നാല് ഏതെങ്കിലും ഭാഗത്തെ കയ്യ് ഉയര്ത്താന് സാധിയ്ക്കാതെ വരുന്നുവെങ്കില് ഇത് സ്‌ട്രോക്കിന്റെ ലക്ഷണമായി കാണണം.
ഏതായാലും എത്രയും വേഗം ആശുപത്രിയില്‍ എത്തിയ്ക്കുക എന്നത് പരമ പ്രധാനമാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment