ഭാരതരത്നം ; മരണാനന്തര ബഹുമതികൾ ഏറ്റുവാങ്ങി

At Malayalam
1 Min Read

മുൻപ്രധാനമന്ത്രിമാരായ ചൗധരി ചരൺസിംഗ് , പി വി നരസിംഹറാവു , കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ , മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്ക് മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്ന പുരസ്കാരം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.

ചൗധരി ചരൺ സിംഗിൻ്റെ മകൻ ജയന്ത് ചൗധരി , നരസിംഹറാവുവിൻ്റെ മകൻ വി വി പ്രഭാകർ റാവു , എം എസ് സ്വാമിനാഥൻ്റെ മകൾ നിത്യറാവു , കർപ്പൂരി ഠാക്കൂറിൻ്റെ മകൻ രാംനാഥ് ഠാക്കൂർ എന്നിവരാണ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വച്ച് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയത്.

മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി ഉൾപ്പടെ അഞ്ചു പേർക്കാണ് ഇത്തവണ ഭാരതരത്‌നം നൽകിയത്.

Share This Article
Leave a comment