അബ്ദുള്‍ നാസര്‍ മഅ്ദനി ഗുരുതരാവസ്ഥയില്‍

At Malayalam
0 Min Read

പി ഡി പി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയിൽ.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅ്ദനിയുടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ.

പല വിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅ്ദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. ഉടന്‍തന്നെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.

- Advertisement -

ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്നാണ് മഅ്ദനി കഴിഞ്ഞ വര്‍ഷം കേരളത്തിൽ എത്തിയത്. ചികിത്സയ്ക്കായാണ് എറണാകുളത്ത് എത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment