അനുവിന്റെ കൊലപാതകം, പ്രതി മുജീബിന്റെ ഭാര്യയും അറസ്റ്റിൽ

At Malayalam
0 Min Read

പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ. കേസില്‍ നിര്‍ണായക തെളിവുകൾ നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ മുജീബ് റൗഫീനക്ക് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യിൽ ഏൽപ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

TAGGED:
Share This Article
Leave a comment