ഫെഫ്കയിലെ മെമ്പർഷിപ്പ് ഐ ഡി നമ്പർ D 366 ഒരു തുടക്കക്കാരൻ സംവിധായകൻ്റേതാണ്. പേര് മലയാളികൾക്ക് ഏറെ പരിചിതവും നെഞ്ചോടു ചേർന്നു പോയതുമാണ്. മോഹൻലാൽ എന്നാണ് ആ സംവിധായകൻ്റെ പേര്. ഈ പുതുമുഖ സംവിധായകൻ്റെ ആദ്യ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ബറോസ് ആണ് ചിത്രം. ആശീർവാദ് സിനിമാസിൻ്റെ ആൻ്റണി പെരുമ്പാവൂർ ചിത്രമായ ബറോസ്, 170 ദിവസമെടുത്ത് ചിത്രീകരണം പൂർത്തിയാക്കി. മോഹൻലാൽ തന്നെയാണ് ടൈറ്റിൽ റോളിൽ എത്തുന്നതും.
ഫെഫ്കയിൽ അംഗത്വം ലഭിച്ച വിവരം എഫ് ബി പേജിലൂടെ ലാൽ തന്നെയാണ് പുറത്തറിയിച്ചത്. ഐ ഡി കാർഡിൻ്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഒരു ഗംഭീര കുടുംബത്തിൽ അംഗമാകുന്നത് വലിയ അംഗീകാരമായി കാണുന്നതായും മോഹൻലാൽ കുറിച്ചിട്ടുണ്ട്.