പാർലമെൻ്റ് തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ വ്യാഴാഴ്ച മുതൽ സമർപ്പിക്കാം. 20 മണ്ഡലങ്ങളുടേയും ആർ ഒ (റിട്ടേണിംഗ് ഓഫിസർ ) മാർക്കാണ് പത്രികകൾ സമർപ്പിക്കേണ്ടതന്നും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയായതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.മാർച്ച് 29, 31, ഏപ്രിൽ 1 ദിവസങ്ങൾ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായതിനാൽ പത്രികാ സമർപ്പണമുണ്ടാകില്ല. ഏപ്രിൽ 5 ന് സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടുമാണ്.