ഒഡീഷയിലെ ഗോപാൽപൂർ തുറമുഖവും സ്വന്തമാക്കി അദാനി പോർട്ട്സ്

At Malayalam
1 Min Read

ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോപാൽപൂർ തുറമുഖം
3,080 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ, ലോജിസ്റ്റിക്സ് കമ്പനിയായ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്.

എസ്പി ഗ്രൂപ്പിൻ്റെ 56% ഓഹരികളും ഒറീസ സ്റ്റീവ്ഡോർസ് ലിമിറ്റഡിൻ്റെ 39% ഓഹരികളും ഉൾപ്പെടെ തുറമുഖത്തിന്റെ 95% ഓഹരികളും വാങ്ങാൻ അദാനി ഗ്രൂപ്പ്‌ കരാറിൽ ഒപ്പിട്ടു.

മൾട്ടി-കാർഗോ തുറമുഖം എന്ന നിലയിൽ, ഇരുമ്പയിര്, കൽക്കരി, ചുണ്ണാമ്പുകല്ല്, ഇൽമനൈറ്റ് എന്നിവയുൾപ്പെടെയുള്ള ഡ്രൈ ബൾക്ക് കാർഗോയാണ് ഗോപാൽപൂർ കൈകാര്യം ചെയ്യുന്നത്. ഇരുമ്പ്, ഉരുക്ക്, അലുമിനിയം തുടങ്ങിയ ധാതു അധിഷ്ഠിത വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ഗോപാൽപൂർ തുറമുഖം ഒരു പ്രധാന പങ്ക് വഹിക്കുന്നു. തുറമുഖം ഏറ്റെടുക്കുന്നത് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ തങ്ങളെ അനുവദിക്കുമെന്ന് അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.

- Advertisement -
Share This Article
Leave a comment