ചന്ദ്രനിലെ ‘ശിവശക്തി’ പോയിന്‍റിന് അന്താരാഷ്‌ട്ര അംഗീകാരം

At Malayalam
0 Min Read

ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നൽകിയ ശിവശക്തി പോയിന്‍റ് എന്ന പേരിന് അന്താരാഷ്‌ട്ര അംഗീകാരം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയസ്ഥലത്തിന് രാജ്യം നൽകിയ ‘ശിവശക്തി പോയിന്റ്’ എന്നപേര് ഇന്റർനാഷണൽ അസ്‌ട്രൊണമിക്കൽ യൂണിയൻ (ഐ.എ.യു.) അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു.

ഇനി ശാസ്ത്ര സംബന്ധമായ ഏതു വേദിയിലും പ്രസിദ്ധീകരണങ്ങളിലും ഈ പേര് ഉപയോഗിക്കാം.ഭാരതീയ ദർശനപ്രകാരം ശിവൻ പുരുഷനും ശക്തി അതിനു കരുത്തുനൽകുന്ന സ്ത്രീയുമാണ്. പ്രകൃതിയുടെ പരസ്പര പൂരകരൂപങ്ങളാണിവയെന്ന് ഐഎയു പറഞ്ഞു.

Share This Article